മുരുകദോസിന്റെ വിജയ് ചിത്രം `തുപ്പാക്കി' ഷുട്ട് തുടങ്ങി
എ.ആര്‍. മുരുകദോസ് തമിഴ് സിനിമയുടെ ഇളയദപതിയും ഇപ്പോള്‍ `വേലായുധ'ത്തിലൂടെ സൂപ്പര്‍ വിജയം കരസ്‌ഥമാക്കിയവരുമായ വിജയ്‌യെ നായകനാക്കുന്ന ചിത്രത്തിന് പേര് നല്‍കി - `തുപ്പാക്കി. പുതിയ ചിത്രത്തിലൂടെ വിജയ്‌യെ ഒരു ഗ്യാങ്‌സ്‌റ്ററായി 'ഏഴാം അറിവ്' സംവിധായകന്‍ മുരുകദോസ് അവതരിപ്പിക്കുകയാണ്. ചിത്രത്തില്‍ നായികയായി കാജള്‍ അഗര്‍വാള്‍ വിജയുമായി ചേരുന്നു. നേരത്തെ അഞ്ചലേനയെ നായികയാക്കാന്‍ തീരുമാനിച്ചിരുന്നതാണ് എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് കാജള്‍ അഗര്‍വാള്‍ ഈ വേഷത്തിലേക്ക് എത്തുകയാണ്. ഹിന്ദി നടി സോനം കപൂറിനെയും ഇടയ്‌ക്ക് പരിഗണിച്ചിരുന്നതാണ്. എങ്ങനെയായാലും അവസാനം കാജള്‍ അഗര്‍വാളിന് നറുക്കുവീണു. കലൈപുലി ദാനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയും പിതാവ് എസ്.എ ചന്ദ്രശേഖറും ചേര്‍ന്ന് നിര്‍മ്മിക്കാനിരുന്നെങ്കിലും സംവിധായകന്റെ പ്രതിഫലത്തെച്ചൊല്ലി തീരുമാനമാകാതെ വന്നതിത്തുടര്‍ന്ന് നിര്‍മ്മാണത്തിന് ഫണ്ടിറക്കാന്‍ സന്നദ്ധനായി കലൈപുലി ദാനു എത്തുകയായിരുന്നു. അതോടൊപ്പം എ.ആര്‍. മുരുകദോസ് ആവശ്യപ്പെട്ട 12 കോടിക്ക് പരിഹാരമായി. നവംബര്‍ 26ന് മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ക്ക് തുടക്കംകുറിച്ചു. ഒരു ഹാരിസ് ജയരാജാണ് സംഗീതം നല്‍കുന്നത്. സന്തോഷ് ശിവന്‍ ക്യാമറ ചെയ്യുന്നു.
|
|||
















