Back
Saturday, November 26, 2011 | 04:35:36 PM IST
ബാബു ആന്‍റണി സംവിധാനത്തിലേക്ക്‌

വില്ലനായും നായകനായുമൊക്കെ എത്തിയ മലയാള സിനിമയിലെ ആക്‌ഷന്‍ താരം ബാബു ആന്റണി ഇനി പുതിയ റോളില്‍. വില്ലനായും സഹനടനായും നായകനുമെല്ലാം അഭിനയിച്ച ബാബുആന്‍റണി ഇനി സംവിധാനത്തിലേക്ക്‌ കടക്കുന്നു. ജോണ്‍ പോള്‍ ഒരുക്കുന്ന കഥ ബാബു ആന്‍റണി സംവിധാനം ചെയ്യുന്നു. ചിത്രത്തിലെ നടീനടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. കൊമേഴ്‌സ്യലായി ചെയ്യുന്ന ചിത്രത്തിന്‌ നിരൂപകരുടെയിടയില്‍നിന്നും സ്വീകരണം നേടുവാനും ലക്ഷ്യമിടുന്നുണ്ട്‌. ചിത്രത്തില്‍ ബാബു ആന്‍റണിയുടെ ഭാര്യ കത്രീനയ്‌ക്കും ഒരു സാന്നിധ്യം നല്‍കുന്നുണ്ട്‌. അത്‌ ഗായികയായി. കത്രീന ഈ ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിക്കുന്നു. വില്ലന്‍താരമായി വിലസിയ ബാബുരാജ്‌ അടുത്തിടെ ഒരു സിനിമ സംവിധാനം ചെയ്‌തിരുന്നു ഈ പാതയിലേക്കാണ്‌ ഇപ്പോള്‍ ബാബു ആന്റണിയും എത്തുന്നത്‌. ബാബുരാജ്‌ ചെയ്‌ത പൃഥ്വിരാജ്‌ ചിത്രം `മനുഷ്യമൃഗം' ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Related Tags

babu antory in direction...|
Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news