കരീന കപൂര്‍ സെക്‌സിയസ്‌റ്റ് ഏഷ്യന്‍...
ബോളിവുഡിന്റെ ഗ്ലാമര്‍താരം കരീന കപൂറിനെ സെക്‌സിയസ്‌റ്റ് ഏഷ്യന്‍ വുമണായി തെരഞ്ഞെടുത്തു. ഈസ്‌റ്റേണ്‍ ഐ വീക്കിലി നടത്തിയ സര്‍വേയിലൂടെയാണ് കരീനയെ ലോകത്തിലെ ഏറ്റവും സെക്‌സിയസ്‌റ്റായിട്ടുള്ള ഏഷ്യന്‍ വുമണായി തെരഞ്ഞെടുത്തത്. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലായാണ് മാഗസിന്‍ തങ്ങളുടെ സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയായിരുന്ന കത്രീന കൈഫിനെ പിന്തള്ളുന്നതിന് അടുത്തിടെയിറങ്ങിയ സൂപ്പര്‍ ഹിറ്റുകളായ `ബോഡിഗാര്‍ഡ്', `റാ വണ്‍' എന്നിവയാണ് കരീനയെ തുണച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കത്രീന കൈഫാണ് വലിയ മാര്‍ജിനില്‍ത്തന്നെ ഈ അംഗീകാരം നേടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ചിത്രങ്ങളിലെ പെര്‍ഫോമന്‍സിലൂടെ കരീന കത്രീനയെ രണ്ടാംസ്‌ഥാനത്തേക്ക് തള്ളി. പോപ് താരങ്ങളും സിനിമാതാരങ്ങളും ടി.വി അവതാരകരും മോഡലുകളുമെല്ലാം മത്‌സരത്തിലുണ്ടായിരുന്നുവെങ്കിലും അവരില്‍നിന്നെല്ലാം വളരെ കൂടുതല്‍ മാര്‍ക്ക് നേടി കരീനയും കത്രീനയും ഏറെ മുന്നിലാണ്. അതിനാല്‍ വരുംവര്‍ഷങ്ങളിലും ഇവര്‍ തമ്മിലുള്ള മത്‌സരങ്ങള്‍ തന്നെയാവും ഉണ്ടാവുകയെന്ന് വോട്ടിംഗ് നില സൂചിപ്പിക്കുന്നതായി ഇസ്‌റ്റേണ്‍ ഐ ഷോബിസ് എഡിറ്റര്‍ അസ്‌ജത്ത് നസീര്‍ പറഞ്ഞു. ബോളിവുഡില്‍നിന്നുള്ള പ്രിയങ്ക ചോപ്ര 3, ബിപാഷ ബസു 4, ഫ്രീഡ പിന്റോ 5, ഐശ്വര്യ റായ് 6, ദീപിക പദുക്കോണ്‍ 7, സോനം കപൂര്‍ 9, മര്‍ഡര്‍ 2 ഫെയിം ജാക്വലിന്‍ ഫെര്‍ണാണ്ടസ് 12, ലാറ ദത്ത 15, മലെയ്‌ക അറോറ ഖാന്‍ 19, നര്‍ഗീസ് ഫക്രി 23 എന്നിങ്ങനെ സ്‌ഥാനങ്ങള്‍ നേടുമ്പോള്‍ ഹൃത്വിക് റോഷന്റെ പത്‌നി സുസൈന്ന പതിനാറാം സ്‌ഥാനത്തെത്തി.
|
|||
















