എആര്‍ റഹ്‌മാന് ദുബായ് ഫിലിം ഫെസ്‌റ്റിവല്‍ അവാര്‍ഡ്
മദ്രാസ് മൊസാര്‍ട്ട് എ.ആര്‍. റഹ്‌മാനേത്തേടി മറ്റൊരു അവാര്‍ഡ് കൂടി. സിനിമാരംഗത്തെ പരമോന്നത അവാര്‍ഡായ ഓസ്‌കാര്‍ നേടിയിടുള്ള റഹ്‌മാന് എട്ടാമത് ഇന്‍റര്‍നാഷണല്‍ ദുബൈ ഫിലിം ഫെസ്‌റ്റിവല്‍ അവാര്‍ഡ്. ലൈഫ് ടൈം അച്ചീവ്‌മെന്റ്‌സ് അവാര്‍ഡാണ് റഹ്‌മാന് നല്‍കുന്നത്. ഡിസംബര്‍ 7ന് ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് അവാര്‍ഡ് പരിപാടിയില്‍വച്ച് റഹ്‌മാന് അവാര്‍ഡ് സമ്മാനിക്കും. ഇപ്പോള്‍ `വിണ്ണൈ താണ്ടിവരുവായ'യുടെ ഹിന്ദി റീമേക്കായ `ഏക് ദീവാനാ ദാ' യുടെ കംപോസിംഗുകള്‍ പൂര്‍ത്തിയാക്കിയ റഹ്‌മാന്‍ രജനീകാന്ത് ചിത്രമായ `റാണ'യുടെ ജോലികളിലുമാണ്. മലയാളത്തില്‍ ഏറ്റവും വലിയ പ്രോജക്‌ടായി ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ച ഹരിഹരന്‍-എം.ടി ചിത്രം `രണ്ടാമൂഴ'ത്തിന്റെ സംഗീതചുമതലയും റഹ്‌മാന്‍ ഏറ്റെടുത്തിട്ടുണ്ട്. വളരെനാളുകള്‍ക്കുശേഷം റഹ്‌മാന്‍ സംഗീതം മലയാളത്തിലും മുഴങ്ങാന്‍പോകുന്നു.
|
|||
















