പൃഥ്വിയെ വിട്ട് `മല്ലുസിംഗ്` ഉണ്ണി മുകുന്ദന്
മലയാളത്തില്‍ ശ്രദ്ധേയമായതും വിജയചിത്രങ്ങളൊരുക്കിയവനുമായ യുവസംവിധായകന്‍ വൈശാഖന്‍ കടുത്ത ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം പൃഥ്വിരാജിനിട്ട് ഒരു കൊട്ടുമായി. വിജയ ചിത്രങ്ങള്‍ കൈയിലുള്ള സംവിധായകനില്‍നിന്നും മാറിപ്പോയാല്‍ അതൊരു നഷ്‌ടംതന്നെ. വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമായ `മല്ലൂ സിംഗി'ല്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയിരിക്കുന്നു. പൃഥ്വിക്ക് പകരക്കാരനായത് ഏറെ അറിയപ്പെടാത്ത ഉണ്ണിമുകുന്ദനും. മമ്മൂട്ടിയെയും പൃഥ്വിരാജിനെയുംവച്ച് 'പോക്കിരാജ' ഒരുക്കി നേട്ടമുണ്ടാക്കിയവനും ഈ വര്‍ഷം ജയറാമിന്റെ നേതൃത്വത്തില്‍ `സീനിയേഴ്‌സ്' എന്ന ഹിറ്റ് ചിത്രവും തയാറാക്കിയ വൈശാഖ് ചിത്രത്തിനായി പൃഥ്വിരാജ് എട്ടുമാസങ്ങള്‍ക്കുമുമ്പുതന്നെ ഡേറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനു പുറത്തായിരിക്കുന്നു. അതേസമയം പൃഥ്വിരാജ് ഹിന്ദിയില്‍ റാണി മുഖര്‍ജിക്കു നായകനാകുന്ന ചിത്രം `അയ്യാ'യുടെ വര്‍ക്കുകളുമായി ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതാണ് പൃഥ്വിക്കു പകരം ഉണ്ണിമുകുന്ദനെത്തുന്നതിന് കാരണമായിരിക്കുന്നത്. ഡേറ്റ് പ്രശ്‌നങ്ങള്‍ വൈശാഖിനെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ ഡിസംബര്‍ - ജാനുവരിയോടെ മല്ലൂ സിംഗ് പൂര്‍ത്തിയാക്കാനായി എല്ലാ ഒരുക്കങ്ങളും നടത്തിയ വൈശാഖ് പൃഥ്വിയെ കൈവിടുവാന്‍ നിര്‍ബന്‌ധിതനാവുകയായിരുന്നുവെന്ന് അറിയുന്നു. പകരം `മുംബൈ മാര്‍ച്ച് 12'ലൂടെ സിനിമയിലെത്തിയ ഉണ്ണിമുകുന്ദനെ എടുക്കുകയും ചെയ്‌തു. അങ്ങനെ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം ഉണ്ണിമുകുന്ദന് തുണയാകുന്നു. `മല്ലു സിംഗി'നു പുറമെ `തല്‍സമയം ഒരു പെണ്‍കുട്ടി', `ഏഴാം സൂര്യന്‍' തുടങ്ങിയ ചിത്രങ്ങളിലും ഉണ്ണി മുകുന്ദന്‍ നായകനാണ്.
|
|||
















