അന്നാ ഹസാരെയ്‌ക്കു പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സന്‌ധിയില്ലാസമരം പ്രഖ്യാപിച്ച് നിരാഹാരതുടരുന്ന ഗാന്‌ധിയന്‍ അന്നാ ഹസാരെയ്‌ക്കു പിന്തുണയുമായി കൂടുതല്‍ സിനിമാതാരങ്ങള്‍. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി താരങ്ങളാണ് തങ്ങളുടെ പിന്തുണ അന്നാ ഹസാരെയ്‌ക്ക് നല്‍കുന്നത്. തമിഴ് സിനിമാലോകത്തുനിന്നും മാധവന്‍, പ്രകാശ്‌രാജ്, ഖുശ്‌ബു, സിദ്ധാര്‍ത്ഥ് എന്നിവരും ഹിന്ദിസിനിമാലോകത്തുനിന്നും അമിതാഭ് ബച്ചന്‍, പ്രിയങ്കചോപ്ര തുടങ്ങിയവരും ടോളിവുഡില്‍ നിന്ന് നാഗാര്‍ജുന, രമ്യ തുടങ്ങിയവരുമെല്ലാം തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓരോതാരങ്ങളും ട്വിറ്റര്‍, ഫേസ്‌ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെ അന്നാഹസാനെയുടെ സമരത്തിന് പിന്തുണയും ജന്‍ ലോക്‌പാല്‍ ബില്‍ നടപ്പില്‍വരേണ്ടതിന്റെയും ആവശ്യം അറിയിക്കുകയാണ്. ആന്‌ധ്രാപ്രദേശ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും മൂവി ആര്‍ട്ടിസ്‌റ്റ് അസോസിയേഷനും ഹസാരെയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ജയിലില്‍നിന്നും പുറത്തിറങ്ങി രാംലീലാ മൈനത്ത് നിരാഹാരം തുടരുന്ന ഹസാരെയ്‌ക്ക് പിന്തുണയുമായി അനേകായിരങ്ങള്‍ മൈതാനത്ത് തടിച്ചുകൂടിയിരിക്കുകയുമാണ്. രാംലീലാ മൈതാനത്തേക്കുള്ള ഹസാരെയുടെ യാത്രയ്‌ക്ക് അടുത്തകാലത്ത് കാണാത്ത ജനക്കുട്ടമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും അന്നാഹസാരെയ്‌ക്കുള്ള പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇന്നലെ ഒരു ഉദ്‌ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്ലത്ത് എത്തിയ ബോളിവുഡിന്റെ ബാദ്‌ഷാ ഷാരൂഖ് ഖാന്‍ ഹസാരെയുടെ സമരത്തേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
K.P.Kurup, Mavelikkara says ..
|
|||
















