Back
Wednesday, August 17, 2011 | 01:18:03 PM IST
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥനെതിരെയുള്ള ലൈംഗിക ആരോപണം പിന്‍വലിച്ചു

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ പ്രഭുദയാലിനെതിരെ ലൈംഗിക ആരോപണവുമായി എത്തിയ വീട്ടുജോലിക്കാരി തന്റെ ആരോപണങ്ങള്‍ പിന്‍വലിച്ചു. ദയാലിന്റെ വീട്ടില്‍ മുന്‍പ്‌ ജോലി ചെയ്‌തിരുന്ന സ്‌ത്രീയാണ്‌ യു.എസ്‌ കോടതിയില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്‌. ഇവിടെ ജോലിക്കുനിന്നിരുന്ന സമയത്ത്‌ തന്നെ ഒരു അടിമയെന്നവണ്ണം ജോലിചെയ്യിപ്പിക്കുകയും ലൈംഗികകൃത്യങ്ങള്‍ക്ക്‌ നിര്‍ബന്‌ധിക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ജൂണ്‍ 20 നാണ്‌ ഇങ്ങനെയൊരു പരാതി നല്‍കിയത്‌. എന്നാലിപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലൈംഗിക ആരോപണങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്‌. ആഗസ്‌റ്റ്‌ 12നാണ്‌ ലൈംഗിക ആരോപണങ്ങള്‍ നീക്കിയ ഹര്‍ജി സമര്‍പ്പിച്ചത്‌. ലൈംഗിക അധിക്ഷേപം എന്നുള്ള ഒരു തലക്കെട്ടോടുകൂടിയാണ്‌ ദയാലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ നല്‍കിയിരുന്നത്‌. ഇതില്‍ തന്റെ ഭര്‍ത്താവിന്റെ ചികിത്‌സാചിലവിനായി ഇന്ത്യയിലേക്ക്‌ അയയ്‌ക്കുന്നതിനുവേണ്ടി പണം ചോദിച്ചപ്പോള്‍ തന്നെ മസാജ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടവിവരവും ഉള്‍പ്പെടുത്തിയിരുന്നു. തനിക്ക്‌ താമസിക്കുന്നതിനായും ഉറങ്ങാനായുമൊക്കെ യാതൊരു സൗകര്യവും നല്‍കിയില്ലെന്നും സുഖമില്ലാത്ത സമയത്തും അധിക ജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായും ആദ്യ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതും തിരുത്തിയിരിക്കുകയാണ്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news