ധോണിയ്‌ക്കും സച്ചിനും കപില്‍ ദേവിന്റെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍ നായകന്‍ കപില്‍ ദേവിന്റെ രൂക്ഷ വിമര്‍ശനം. സച്ചിനും ധോണിയും യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നില്ലെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീം സ്‌പിരിറ്റില്ലെന്നും കപില്‍ കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജൂനിയര്‍ താരങ്ങളെ പ്രചോദിപ്പിക്കുന്നതിലും അവര്‍ക്ക് ഉപദേശം നല്‍കുന്നതിലും സീനിയര്‍ താരങ്ങള്‍ പരാജയപ്പെട്ടുവെന്നും കപില്‍ പറഞ്ഞു. ഇഷാന്ത് ശര്‍മയെപ്പോലെയുള്ള ജൂനിയര്‍ ബൗളര്‍മാരെ ഏതു ലൈനില്‍ പന്തെറിയണമെന്ന് ഉപദേശിക്കാന്‍ പോലും ആരും മുന്നോട്ടുവരുന്നത് കണ്ടില്ല. ക്യാപ്‌റ്റനെന്ന നിലയിലെങ്കിലും ധോണി അത് ചെയ്യണമായിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ചുമതലയെപ്പറ്റി ബോധ്യമുണ്ടാകണമെന്നാണ് ധോണിയുടെ നിലപാടെന്നും എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍മാത്രം ഇന്ത്യന്‍ കായികരംഗം വളര്‍ന്നിട്ടില്ലെന്നും കപില്‍ പറഞ്ഞു.
|
|||
















