മാര്‍ക്ക് സ്യുകെര്‍ബര്‍ഗിന്റെ സഹോദരി ഫേസ്‌ബുക്ക് വിട്ടു
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്തെ വമ്പനായ ഫേസ്‌ബുക്കിന്റെ സി.ഇഒ മാര്‍ക്ക് സ്യുകെര്‍ബര്‍ഗിന്റെ സഹോദരിയും കമ്പനിയുടെ ഡയറക്‌ടര്‍ ഓഫ് മാര്‍ക്കറ്റിംഗുമായിരുന്ന റെന്‍ഡി സ്യുകെര്‍ബര്‍ഗ് ഫേസ് ബുക്കില്‍നിന്ന് പടിയിറങ്ങി. സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിംഗ് സ്‌ഥാപനം തുടങ്ങുന്നതിനാണ് റെന്‍ഡി ഫേസ്‌ബുക്ക് വിട്ടിരിക്കുന്നത്. ഫേസ്‌ബുക്കില്‍നിന്നും പുറത്തിറങ്ങി മറ്റൊരു കമ്പനിക്ക് രൂപംനല്‍കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് കരുതുന്നിനാലാണ് കമ്പനിവിടുന്നതെന്ന് റെന്‍ഡി പറയുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ഫേസ്‌ബുക്കില്‍ സേവനമനുഷ്‌ഠിക്കുകയായിരുന്നു ഇവര്‍. റെന്‍ഡി വിടുന്നകാര്യം ഫേസ്‌ബുക്ക് ഒരു പ്രസ്‌താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. `ഫേസ്‌ബുക്ക് വിട്ട് സ്വന്തമായി ഒരു കമ്പനി തുടങ്ങാന്‍ റെന്‍ഡി തീരുമാനിച്ചകാര്യം ഞങ്ങള്‍ ശരിവയ്‌ക്കുകയാണ്. ഇക്കാലമത്രയും മഹത്തരമായ സേവനം നല്‍കിയതിന് നന്ദിയും അറിയിക്കുന്നു' - സ്‌റ്റേറ്റ്‌മെന്റ് പറയുന്നു. ആര്‍ ടു ഇസഡ് മീഡിയ എന്ന സ്‌ഥാപനമാണ് റെന്‍ഡി തുടങ്ങുന്നത്. സഹോദരി ഫേസ് ബുക്ക് വിടുന്നതിനെപ്പറ്റി മാര്‍ക് സ്യുകെര്‍ബര്‍ഗ് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
`മീഡിയ രംഗത്തുള്ള കമ്പനികളെയും അവരുടെ പ്രോഗ്രാമുകളെയും ഡവലപ്‌ചെയ്യുന്നതിന് എന്റേതായ ചില ആശയങ്ങളും പ്രോഗ്രാമുകളുമെല്ലാം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെ മുന്നേറാനുള്ള പ്രചോദനമെല്ലാം ഫേസ്‌ബുക്കില്‍നിന്നുതന്നെയാണ് കിട്ടിയത്. ഫേസ്‌ബുക്കിന്റെ മീഡിയ പദ്ധതികളുമായി സഹകരിക്കാന്‍ ഇനിയും കഴിയുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.
അടുത്തിടെ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഫേസ്‌ബുക്കിന് സമാനമായി ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഫേസ്‌ബുക്ക് വെല്ലുവിളിനേരിടുന്ന സമയത്തുതന്നെയാണ് ഒരു പ്രധാനി കമ്പനിയില്‍നിന്നും പടിയിറങ്ങിയിരിക്കുന്നതെന്നത് പ്രധാന്യമര്‍ഹിക്കുന്നതാണ്.
jova jose says ..
Scariya jose says ..
Sam Chilampur says ..
thajudeen says ..
|
|||
















