Friday, July 08, 2011 | 01:13:01 PM IST
ട്രാഫിക് സിഗ്നലുകളില്‍ ഇനി ടാഗോര്‍ സംഗീതം
ട്രാഫിക് സിഗ്നലുകളില്‍ ഇനി ടാഗോര്‍ സംഗീതം
കോല്‍ക്കത്ത നഗരത്തിലെ ട്രാഫിക് സിഗ്നലുകളില്‍ പച്ച ലൈറ്റിനായി കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ ടാഗോര്‍ സംഗീതം കേള്‍ക്കാം. നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് തെളിയുമ്പോള്‍ ടാഗോര്‍ ഗാനങ്ങള്‍ കേള്‍ക്കുന്ന സംവിധാനമാണിത്. ട്രാഫിക് സിഗ്നലുകളില്‍ സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്‌പീക്കര്‍ വഴിയാണ് ടാഗോര്‍ ഗീതങ്ങള്‍ യാത്രക്കാരുടെ കാതുകളിലെത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന റൈറ്റേഴ്‌സ് ബില്‍ഡിംഗിന് പുറത്തുള്ള രണ്ടു ട്രാഫിക് സിഗ്നലുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണമാണ് നഗരത്തിലെ മറ്റ് ട്രാഫിക് സിഗ്നലുകളിലും ഇത്തരമൊരു സംവിധാനം പരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Comments
Be the first to comment on this News
|
|||
















