Tuesday, August 02, 2011 | 04:46:06 PM
ഉപ്പും മുളകും അഥവാ സാള്‍ട്ട് ആന്റ് പെപ്പര്‍

ഒരു സിനിമ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഭാഗീകപൂരണമാകുന്നു ആഷിക് അബുവിന്റെയും ചങ്ങാതിമാരുടേയും ഉപ്പും മുളകും അഥവാ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ. അവിഹിതബന്ധങ്ങളെ ആശാസ്യവല്‍ക്കരിക്കാനിറങ്ങിത്തിരിച്ച ആധുനിക സിനിമയുടെ പുത്തന്‍ 'കുരിപ്പു'കളുടെ അഴുക്കുപുരണ്ടു നാറുന്ന കൈകളില്‍ നിന്നും മലയാള സിനിമയുടെ മാനം രക്ഷിക്കാനായി എന്ന്‍ പുതു തലമുറയിലെ ഈ സംവിധായകനെപ്പറ്റി എല്ലാ മലയാളിക്കും അഭിമാനിക്കാം. ഈ സിനിമ കുടുംബസമേതം പോയി കാണാം. കാരണം ഈ സിനിമയില്‍ കുട്ടിയുടുപ്പുകാരോ, നായികയുടെ ശരീര വിവരണമോ, വളിച്ച ദ്വയാര്‍ത്ഥപ്രയോഗങ്ങളോ ഇല്ല എന്നത് തന്നെയാണ്. മുന്‍ സിനിമയായ ഡാഡികൂളില്‍ നിന്നും സംവിധായകന്‍ ഏറെ വളര്‍ന്നിരിക്കുന്നു. നായക സങ്കല്‍പ്പങ്ങളില്‍ ചുറ്റിക്കറങ്ങാതെ, അതിഭാവുകത്വങ്ങളില്ലാതെ, ഇടക്കെപ്പോഴോ മറന്നുപോയ കൗമാരത്തിന്റെ തീഷ്ണമായ അര്‍ത്ഥങ്ങളെ അതി ലോലമായ പ്രണയച്ചരടില്‍ കോര്‍ത്ത് പ്രേക്ഷകന്റെ മനസ്സിന്റെ യൗവനത്തെ പരീക്ഷിക്കുകയാണ് സംവിധായകന്‍. സംവിധായകന്റെ മനസിനെ തന്മയത്വമായി ആവിഷ്കരിക്കാന്‍ കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇരുത്തം വന്ന നടീനടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന അഭിനയ ചാതുരി നമുക്ക് ആസിഫലിയില്‍ കാണാം. ഏടുത്തുപറയേണ്ടതും, തീയേറ്ററില്‍ കയ്യടി വാങ്ങുകയും ചെയ്യുന്നത്, വില്ലന്‍ കഥാപാത്രങ്ങളുടെ നിഴലുകളില്‍ നിന്നും വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ പൊളിച്ചെറിഞ്ഞ് പുറത്തുവന്ന ബാബുരാജ് എന്ന നടനാണ്. ഒരു കാര്യം വ്യക്തമാണ്, അവസരങ്ങളില്‍ തിളങ്ങാന്‍ സാധിക്കുന്ന നിരവധി മുത്തുകള്‍ ഉണ്ടെങ്കിലും അവരുടെ പ്രകാശം പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുന്ന സംവിധായകരടക്കം മലയാളത്തിലെ എല്ലാവര്‍ക്കും മുഖമടച്ചു കിട്ടിയ അടിയാണിതെന്നു തന്നെ പറയാം. ടൈറ്റില്‍ സോങ്ങടക്കം തികച്ചും വ്യത്യസ്തത പുലര്‍ത്തിയ എല്ലാം ഗാനങ്ങളും അതി മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കുപയോഗിച്ചിരിക്കുന്ന വസ്ത്രാലങ്കാര രീതി തന്നെ അനുകരണീയമാണ്. മടുപ്പിക്കാത്ത നൃത്ത സംവിധാനം ഗാന ചിത്രീകരണത്തിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. മനസ്സിനിഷ്ടപ്പെട്ട ഒരു നല്ല ഭക്ഷണം അസ്വാദ്യമായി കഴിക്കുന്ന അനുഭൂതിയാണ് തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകന് അനുഭവവേദ്യമാവുന്നത്. നല്ല കഥയും കഴുവുള്ളവരും ഉണ്ടെങ്കില്‍ മലയാള സിനിമയ്ക്ക് അന്യഭാഷാ ചിത്രങ്ങള്‍ മോഷ്ടിച്ച് സിനിമയുണ്ടാക്കേണ്ട ഗതികേടോ, പഴയ വീഞ്ഞ് പുത്തന്‍ കുപ്പിയില്‍ നിറയ്ക്കേണ്ട ഗതികേടോ ഉണ്ടാവില്ല.

Full Story
Tuesday, June 28, 2011 | 09:58:04 PM
കേരളവും അന്യ സംസ്ഥാന ക്രിമിനലുകളും

സ്വാശ്രയ പ്രശ്നവും തെസ്നി ബാനു പ്രശ്നവും ഒക്കെ മാധ്യമങലില് നിറയുന്നതും ചര്‍ച്ചാവിഷയം ആവുന്നതും കണ്ടു. എന്നാല്‍ കേരളം അഭിമുകീകരികുന്ന മറ്റൊരു പ്രധാന പ്രശ്നം അന്യ സംസ്ഥാന തൊഴിലളികള്‍ ആണെന്ന് പറയാതെ വയ്യ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലളികളുടെ വല്യ ഒരു നിര തന്നെ ഇന്ന് കേരളത്തില്‍ ഉണ്ട്. ഇവര്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ ആരും തന്നെ ചര്‍ച്ച നടത്തുന്നതായി കണ്ടിട്ടില്ല. നമ്മുടെ സംസ്ഥാനത്തില്‍ ഇവരുടെ ഈ കടന്നു കയറ്റം ഇന്ന് അല്ലെകില്‍ നാളെ അപകടകരമായ ഒരു സാഹചര്യത്തിലേക്ക് ആണ് പോകുന്നത്‌. അന്യ സംസ്ഥാന കെട്ടിട നിര്‍മാണ തൊഴിലളികളുടെ ശല്യം അനുഭവികുന്ന ഒരു പ്രധാന നഗരം കൊച്ചി ആണെന്ന് പറയാതെ വയ്യ. ഫ്ലാറ്റ്ഉകളും വില്ലകളടെയും നിര്‍മാണ പ്രവര്‍തനങ്ങള്‍കും മറ്റു ജോലികള്‍ക്കും ഒക്കെ ആയി അന്യ സംസ്ഥാന തൊഴിലളികളുടെ ഒരു വല്യ നിര കൊച്ചിയില്‍ നമുക്ക് കാണാന്‍ കഴിയും. ഇവരില്‍ പലവരും ക്രിമിനല്‍ background ഉള്ളവരാണ്. അന്യ സംസ്ഥാന കെട്ടിട നിര്‍മാണ തൊഴിലളികള് ഭൂരിഭാഗം പേരും ബീഹാര്‍, ഒറിസ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളവര്‍ ആണ്. ഇവിടെ നിന്നും ക്രിമിനല്‍ കേസുകളില്‍ പ്രതി ആയവര്‍ ഒളിച്ചോടി കേരളത്തിലേക്ക് ധാരാളം പേര്‍ എത്തുന്നു എന്നാണ് സൂചന. ആഴ്ചയില്‍ കുറഞ്ഞത് 2 കേസ് എങ്കിലും ഇവരുടെ പേരില്‍ ഉണ്ടാവുന്നു എന്നാണ് കാക്കനാട് പോലീസ് ഒരു പ്രമുഖ പത്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കു പോലും അപകടമായ രീതിയില്‍ ഇവര്‍ പ്രതികരികുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവര്‍ കാക്കനാട് നടത്തിയ അക്രമം ഇതിനു തെളിവാണ്. നാട്ടുകാരായ 3 യുവാകളെ ആണ് ഇവര്‍ സംഗം ചേര്‍ന്ന് ആക്രമിച്ചത്. ഇതിനു മുന്‍പും അന്യ സംസ്ഥാന തൊഴിലളികള്‍ നടത്തുന്ന മോഷണങ്ങളും മറ്റു നിരവധി കുറ്റകൃത്യങ്ങളും പത്രങ്ങളില്‍ വന്നിടുണ്ട്. എന്നിട്ടും കേരളത്തിലോട്ടുള്ള ഇവരുടെ ഒഴുക്ക് തടയാനും ക്രിമിനല്‍ background ഉള്ളവര്‍ക്ക് പ്രവേശനം തടയാനും നടപടികള്‍ ഒന്നും സ്വീകരിച്ചതായി അറിവില്ല. ഇവരുടെ ഒഴുക്ക് ഇനിയും നിര്‍ത്തിയിലെങ്ങില്‍ ഭാവിയില്‍ ഒരു വലിയ അന്യ സംസ്ഥാന ക്രിമിനലുകളുടെ ഭീഷണി കൂടി കൊച്ചു കേരളം നേരിടേണ്ടി വരും എന്ന് തീര്‍ച്ച.

Full Story
Wednesday, June 22, 2011 | 01:08:45 PM
'യൂനിപേ' തട്ടിപ്പിന് പിന്നില്‍ ഇടുക്കി ജില്ല കേന്ദ്രീകരിച്ച് തുടങ്ങിയ കമ്പനി

 അടിമാലി: വിവിധ പേരുകളിലുള്ള മണിച്ചെയിന്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങി കോടിക്കണക്കിന് രൂപയുടെ ധനനഷ്ടമാണ് ദേസംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായത്.എന്നാല്‍ മലേഷ്യന്‍ കമ്പനിയായ യൂനിപേയുടെ പേരില്‍ മാത്രം മൂന്നൂറു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം.മണിച്ചെയിന്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി അന്വോഷണങ്ങളും അറസ്റ്റും നടക്കുമ്പോളും ഇടുക്കി ജില്ല കേന്ദ്രീകരിച്ച് തുടങ്ങി സംസ്ഥാന വ്യാപകമായി വളര്‍ന്ന യൂനിപേയെ കുറിച്ച് കാര്യമായ അന്വോഷണങ്ങളോ അറസ്റ്റോ നടക്കാത്തത് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്.സംസ്ഥാനത്തെ സാധാരണ കര്‍ഷകരില്‍ നിന്നടക്കം മുന്നൂറുകോടിയിലേറെ രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.ഇടുക്കി ജില്ലയിലെ അടിമാലി,ശല്യാംപാറ,ഇരുമ്പുപാലം,രാജാക്കാട്,വെള്ളത്തൂവല്‍ മേഖലകളില്‍ നിന്നായി സെമിനാറുകളും ക്ലാസുകളും നടത്തി പ്രലോഭിപ്പിച്ചാണ് ജനങ്ങളില്‍ നിന്ന് ഈ പണം തട്ടിയെടുത്തിരിക്കുന്നത്.ഇതിനായി പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ നിരവധിയാണ്.തട്ടിപ്പു കമ്പനികളുടെ പ്രചാരകരായി പോലീസ് ഉദ്യോഗസ്ഥര്‍,ബാങ്ക് ജീവനക്കാര്‍,എല്‍.ഐ.സി ഏജന്റുമാര്‍,ജനപ്രതിനിധികള്‍,പ്രാദേശിക രാഷ്ട്രീയ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ മാറിയതോടെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.ഇതില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന യൂനിപേ മണിച്ചെയിന്‍ എന്ന സ്വര്‍ണ്ണ വ്യാപാര കമ്പനിയാണ്.ഇതുവഴി പെരുമ്പാവൂരിലെ ടെക്സ്റ്റയില്‍ ഉടമയക്ക് 55 ലക്ഷം രൂപയും പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ പാത്രനിര്‍മ്മാണ കമ്പനിയുടെ ഉടമയ്ക്ക് 45 ലക്ഷം രൂപയും കുണ്ടറ സ്വദേശിയും എറണാകുളത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയുമായ വ്യക്തിക്ക് 50 ലക്ഷം രൂപയും യൂനിപേ വഴി നഷ്ടപ്പെട്ടിരുന്നു.കൂടാതെ പ്രമുഖ എല്‍.ഐ.സി ഏജന്റിന് 20 ലക്ഷം രൂപയും അടിമാലി കല്ലാര്‍കുട്ടി റോഡിലെ തമിഴ് വസ്ത്ര വ്യാപാരിക്ക് 30 ലക്ഷം രൂപയും ശല്യാംപാറ സ്വദേശികളും പങ്കാളികളുമായ 5 റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് 15 ലക്ഷം രൂപ വീതവും നഷ്ടമായി.കൂടാതെ അടിമാലി ടൗണിലെ വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് 1.10 ലക്ഷം രൂപയും പൊളിഞ്ഞപാലം സ്വദേശിയായ ഓട്ടോറിക്ഷ തൊഴിലാളിക്ക് 1 ലക്ഷം രൂപയും നഷ്ടമായി.കഴിഞ്ഞ ദിവസം മലേഷ്യന്‍ കമ്പനിയുടെ പേരിലുള്ള യൂനിപേ സ്വര്‍ണ്ണനിക്ഷേപം മണിച്ചെയിന്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ ഏജന്റിന്റെ വീട് വഞ്ചിക്കപ്പെട്ടവര്‍ ഉപരോധിച്ചിരുന്നു.അടിമാലി മന്നാങ്കാലയിലുള്ള ഏജന്റിന്റെ വീടാണ് നിക്ഷേപകര്‍ ഉപരോധിച്ചത്.അടിമാലി,കൊന്നത്തടി,ശല്യാംപാറ,ഇരുമ്പുപാലം മേഖലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പദ്ധതിയില്‍ നിക്ഷേപിച്ച് വഞ്ചിതരായവരാണ് മണിച്ചെയിന്‍ നിക്ഷേപ പണം ഉപയോഗിച്ച് വാങ്ങിയ ഏജന്റിന്റെ വീട്ടിലെത്തിയത്.എന്നാല്‍ ഈ സമയം തട്ടിപ്പിന് നേതൃത്വം നല്‍കിയ ഏജന്റ് വീട്ടിലുണ്ടായിരുന്നില്ല.ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബഹളം വയ്ക്കുകയും വീടിനുള്ളില്‍ കുത്തിയിരുപ്പു സമരം തുടങ്ങി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.മുപ്പതിനായിരം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ 10 മാസം കൊണ്ട് ഇരട്ടിയായി തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പണം ഇടനിലക്കാര്‍ കൈപ്പറ്റിയത്.ഈ പണം ആഗോള തലത്തില്‍ നടക്കുന്ന സ്വര്‍ണ്ണവ്യാപാരത്തില്‍ നിക്ഷേപിക്കുകയും ഇതുവഴി ലഭിക്കുന്ന ലാഭമാണ് ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടില്‍ ഡോളറായി നിക്ഷേപിക്കുമെന്നാണ് വാഗ്ദാനം.കൂടാതെ ഓരോ മണിക്കൂറിലും നടക്കുന്ന സ്വര്‍ണ്ണ വ്യാപാരത്തിന്റെ വിവരങ്ങള്‍ ഉപഭോക്താവിന്റെ മൊബൈലില്‍ എസ്.എം.എസായി ലഭിക്കുമെന്നും ഏജന്റുമാര്‍ പറയുന്നു.15 ദിവസത്തിനകം ഇടപാട് സംബന്ധിച്ച ബോണ്ട് സര്‍ട്ടിഫിക്കറ്റും യൂസര്‍ കീ അടങ്ങിയ തിരച്ചറിയല്‍ കാര്‍ഡും ലഭിക്കുമെന്നും ഏജന്റുമാര്‍ പറഞ്ഞു.ചില നിക്ഷേപകര്‍ക്ക്്് ആദ്യഗഡുവായി മുപ്പതിനായിരം രൂപ ലഭിച്ചിട്ടുണ്ട്്്.എന്നാല്‍ രേഖകളും തുടര്‍ ഗഡുക്കളും ലഭിക്കാതെ വന്നതോടേയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.മണിച്ചെയിന്‍ തട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വോഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കോട്ടയം ക്രൈംബ്രാഞ്ച് സിഐഡി യൂണിറ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വോഷണം നടത്തിയത്.ഇവര്‍ അടിമാലി,ശല്യാംപാറ,ഇരുമ്പുപാലം മേഖലകളില്‍ പരിശോധന നടത്തി.തട്ടിപ്പിന് ഇരയായവരില്‍ നിന്നും മൊഴിയെടുത്തു.കൂടാതെ പ്രദേശത്തെ വിവിധ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും തട്ടിപ്പിന് നേതൃത്വം നല്‍കിയവരുടെ ബാങ്ക് ഇടപാടുകള്‍,പണം കൈമാറ്റം എന്നിവ സംബന്ധിച്ച രേഖകള്‍ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തട്ടിപ്പിന് ഇരയായവരില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുകയും തട്ടിപ്പ് സംബന്ധിച്ച രേഖകളും ചില സാക്ഷികളുടെ മൊഴികളും തെളിവായി അന്വോഷണ സംഘം വാങ്ങിയിട്ടുണ്ട്.ക്രൈംബ്രാഞ്ച് സംഘം അന്വോഷണം തുടങ്ങിയതോടെ പണ നഷ്ടപ്പെട്ട നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ വഞ്ചിതരായവരുടെ പണം ഇനിയും ലഭിച്ചിട്ടില്ല.

Full Story
Wednesday, June 22, 2011 | 01:05:30 PM
മൊട്ടക്കുന്നും 28 ഏക്കര്‍ സ്ഥലവും ഇടിച്ചു നിരത്താന്‍ നീക്കം

മെഡിക്കല്‍ കോളേജ് തുടങ്ങാനെന്ന വ്യാജേന അടിമാലി മാര്‍ ബസേലിയോസ് കോളേജിന്റെ 28 ഏക്കര്‍ സ്ഥലവും ഇതുള്‍പ്പെടുന്ന മൊട്ടക്കുന്നും ഇടിച്ചു നിരത്താന്‍ നീക്കം.വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുന്ന അനധികൃത നിര്‍മ്മാണത്തിന് സബ് കളക്ടറേയും പഞ്ചാത്തിനേയും കബളിപ്പിച്ച് നിര്‍മ്മാണ അനുമതി നേടിയിട്ടുണ്ട്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നു തുടങ്ങുമെന്നാണ് സൂചന.ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ 2003 -ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹൈറേഞ്ചിലെ പ്രമുഖ സ്വാശ്രയ കോളേജുകളില്‍ ഒന്നായ അടിമാലി മാര്‍ ബസേലിയോസ് കോളേജ് (എം.ബി) കോളേജ് അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ നടക്കുന്നതിനിടയിലാണ് അധികൃതരെ കബളിപ്പിച്ച് മൊട്ടക്കുന്നും 28 ഏക്കര്‍ സ്ഥലവും ഇടിച്ചു നിരത്താന്‍ നീക്കം നടക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൈനിംഗ് ജിയോളജി,മലിനീകരണ നിയന്ത്രണ ബോര്‍ഡ്,എക്‌സ്‌പ്ലോസീവ് എന്നിവരില്‍ നിന്നും അനുമതി വാങ്ങി കഴിഞ്ഞു.കൂടാതെ മെഡിക്കല്‍ കോളേജ് തുടങ്ങാനെന്ന വ്യാജേന ദേവികുളം സബ് കളക്ടര്‍,അടിമാലി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ട്.മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാങ്ങുന്നതെന്നാണ് കോളേജ് അധികൃതരുടെ വാദം.എന്നാല്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് കുറഞ്ഞത് 25 ഏക്കര്‍ സ്ഥലം ഒരാളുടെ പേരില്‍ ആവശ്യമാണ്.ഇവിടെ 20 ഏക്കറില്‍ കുറവാണ് സ്ഥലമെന്ന് റവന്യു അധികതര്‍ വ്യക്തമാക്കുന്നു.ഇതോടെ മെഡിക്കല്‍ കോളേജ് തുടങ്ങാനെന്ന വാദം പൊള്ളയാണെന്ന് തെളിയുകയാണ്.കൂടാതെ നിലവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോളേജ് നിര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി കോളേജിലേക്ക് പുതിയ അഡ്മിഷനുകള്‍ സ്വീകരിക്കുന്നില്ല.ബി.കോം,എം.കോം,എം.ടി.എ,ബി.ബി.എ,ബി.സി.എം,എം.എസ്.ഡബ്ലു എന്നീ കോഴ്‌സുകളാണ് ഇവിടെയുണ്ടായിരുന്നത്.എന്നാല്‍ ഈ കോഴ്‌സുകളിലേക്കൊന്നും ഈ വര്‍ഷം പ്രവേശനം നല്‍കിയിട്ടില്ല.ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ വില്‍ക്കാന്‍ ശ്രമിച്ച കോളേജിന്റെ വില സംബന്ധിച്ച ധാരണയാകാത്തതും ഒരു റോഡിന്റെ പ്രശ്‌നവുമാണ് ഇടപാട് നടക്കുന്നതിന് തടസ്സമായി നിന്നിരുന്നത്.കല്ലാര്‍കുട്ടി റോഡിലേക്ക് ഇറങ്ങുന്നതിനുള്ള റോഡ് ഈ മാസം പൂര്‍ത്തിയാകും. ആഗസ്റ്റ് മാസത്തോടെ വസ്തു പൂര്‍ണ്ണമായും വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജ്‌മെന്റിലെ ഉന്നതന്‍ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മണ്ണെടുക്കുന്നതും പാറകള്‍ നീക്കം ചെയ്യുന്നതും വേഗത്തിലാക്കാന്‍ പുതിയ യന്ത്രങ്ങള്‍ കര്‍ണാടകയില്‍ നിന്നും എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.അനധികൃത നിര്‍മ്മാണ അനുമതികളുടെ പേരില്‍ അടിമാലി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പുതിയ അനുമതി നല്‍കലോടെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്.കല്ലാര്‍കുട്ടി റോഡിനു സമീപത്തെ നാലരയേക്കറും വനവകുപ്പ് എ.സി.എഫ് ഓഫീസിനു സമീപത്തെ ഒന്നരയേക്കറും അടിമാലിയിലെ പ്രമുഖന് വിറ്റതായി സൂചനയുണ്ട്.എന്നാല്‍ പുറത്തറിയാതിരിക്കാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലായെന്ന് വിവരം ലഭിച്ചിട്ടുണ്ട്.പിന്നാക്ക ജില്ലയായ ഇടുക്കിയുടെ സമഗ്ര വികസനത്തിനു തന്നെ കാരണമാകുമായിരുന്ന കോളേജ് മറിച്ചു വില്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Full Story
Wednesday, June 15, 2011 | 12:28:57 AM
ഫോക്കാന കണ്‍വെന്‍ഷന്റെ കിക്ക് ഓഫ്‌ ജൂലൈ 18ന്‌

2012 ജൂലായില്‍ ഹൂസ്റ്റ്‌ണില്‍ നടക്കാന്‍ പോകുന്ന ഫോക്കാന കണ്‍വെന്‍ഷന്റെ "കിക്ക് ഓഫ്‌ " ജൂലൈ 18 നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മിസോറി സിറ്റിയില്‍ ഉള്ള ന്യൂ ഹോപ്‌ ലൂതറെന്‍ ചര്‍ച്ച ഹാളില്‍ വയ്ച്ചു നടക്കും. ഫോക്കാന പ്രസിഡന്റ്‌ GK പിള്ള , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ , ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ട്രഷറാര്‍ ഷാജി ജോണ്‍,സെക്രട്ടറി ബോബി ജേക്കബ്‌ , ഫോകാന ഫൗണ്‍ഡെഷന്‍ ചെയര്‍മാന്‍ ഡോ. എം . അനിരുദ്ധന്‍, മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ തയ്യില്‍ എന്നിവരോടൊപ്പം ഫൊക്കാനാ നാഷണല്‍ കമ്മറ്റി ഭാരവാഹികളും പങ്കെടുക്കും.2012 ജൂലായില്‍ റിലയന്റ്റ് സെന്‍റെര്‍ ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വയ്ച്ചു നടക്കുന്ന കണ്‍വന്‍ഷ നിലേക്ക് അമേരിക്കയുടെയും ക്യാനഡായുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുമായി 1500 ല്‍ അധികം മലയാളി കുടുംബങ്ങള്‍ ഒത്തു കൂടുന്ന മെന്നു പ്രതീക്ഷിക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്ററിനു "അനന്തപുരി" എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് . മലയാളികള്‍ കൂടുതലായി വസിക്കുന്ന ഹൂസ്റ്റനില്‍ ഇദംപ്രഥമമായി നടക്കുന്ന ഫോക്കാന കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവമായി മാറ്റുവാനായി വലിയൊരു നടത്തിപ്പു കമ്മറ്റി തന്നെ രൂപീക്രിതമായിട്ടുണ്ട് . ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വവിധ മേഖലകളിലുള്ള മലയാളി പ്രമുഖരും, രാഷ്ട്ര്രീയ സാമൂഹിക നേതാക്കളും ഈ കണ്‍വെന്ഷനില്‍ വന്നു ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Full Story