Wednesday, August 17, 2011 | 03:39:22 PM
ചില മോശപ്പെട്ട സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. സെക്‌സ്‌ബോംബായി ഞാന്‍ മുദ്രകുത്തപ്പെട്ടു. എന്റെ മകന്റേയും സഹോദരന്റേയും പ്രായമുള്ളവര്‍ പ്രലോഭനങ്ങളുമായാണ്‌ എന്നെ സമീപിക്കുന്നത്‌- ലളിതശ്രീ
ലളിതശ്രീയുടെ അവസ്ഥ ഇങ്ങനെയെങ്കില്‍ ഷക്കീലയെ സമ്മതിക്കണം...
Wednesday, August 17, 2011 | 03:03:37 PM
അന്നത്തെ രീതിയില്‍ ദാസനേയും വിജയനേയും ഇനി പ്രസന്റ്‌ ചെയ്യാന്‍ പറ്റില്ല. കാലം അവരില്‍ രൂപത്തിലും പ്രായത്തിലുമൊക്കെ കുറെ മാറ്റം വരുത്തിക്കഴിഞ്ഞു- സത്യന്‍ അന്തിക്കാട്‌
വയസ്സായ ദാസനും വിജയനും.നല്ലൊരു സാദ്‌ധ്യതയാണ്‌, വെച്ചുതാമസിപ്പിക്കരുത്‌..
Wednesday, August 17, 2011 | 02:43:15 PM
പതിമൂന്ന്‌ വര്‍ഷമായി മദ്യം കൈകൊണ്ടു തൊട്ടിട്ടില്ല. ഏതെങ്കിലും ഫങ്‌ഷനൊക്കെ വരുമ്പോള്‍ വല്ലപ്പോഴും ഒരു ഗ്ലാസ്‌ ബിയര്‍ കഴിക്കാറുണ്ട്‌. രഹസ്യമായി മദ്യപിക്കുന്നയാളല്ല ഞാന്‍- സായ്‌കുമാര്‍
ഉണ്ണിയെ കണ്ടാലറിയരുതോ...
Wednesday, August 17, 2011 | 02:34:55 PM
ശിക്കാര്‍ എന്ന ചിത്രത്തില്‍ ശരിക്കും ഞാന്‍ ചതിക്കപ്പെടുകയായിരുന്നു. സംവിധായകന്‍ കഥ പറയുമ്പോള്‍ എനിക്ക്‌ പ്രാധാന്യമുള്ള റോളായിരുന്നു. പക്ഷേ ഷൂട്ടിംഗ്‌ തുടങ്ങിയപ്പോള്‍ എല്ലാം മാറി- മൈഥിലി
അതാണ്‌ മലയാള സിനിമ..
Tuesday, August 16, 2011 | 05:11:46 PM
കിലുക്കം പോലുള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചായിരത്തോളം ഈ മെയില്‍ സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്. ഇത്തരം ഒരു പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അറബിയും ഒട്ടകവും മാധവന്‍ നായരും ചെയ്യുന്നത്-പ്രിയദര്‍ശന്‍
ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യരുതെന്ന്‌ ആവശ്യപ്പെട്ട്‌ മെയില്‍ അയയ്‌ക്കേണ്ടിവരരുത്‌...
Tuesday, August 16, 2011 | 03:40:58 PM
സിനിമയില്‍ അഭിനയിക്കണം എന്നത്‌ ചെറുപ്പം മുതല്‍ക്കേ ഉള്ള ആഗ്രഹമായിരുന്നു. അല്ലാതെ യാദൃച്‌ഛികമായി സിനിമയില്‍ എത്തിപ്പെട്ടതല്ല. എത്രകാലം ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ കഴിയുമോ അത്രയുംകാലം നില്‍ക്കണമെന്നാണ്‌ എന്റെ ആഗ്രഹം-ഭാവന
ഇനിയും സഹിക്കേണ്ടിവരും എന്നര്‍ത്ഥം...
Friday, August 12, 2011 | 11:11:31 AM
മദ്യം വാങ്ങാനെത്തുന്ന 21 വയസിനു മുകളിലുള്ളവര്‍ക്കായി പെര്‍മിറ്റ്‌ ഏര്‍പ്പെടുത്തണമെന്നു ലഹരിവിരുദ്ധ ക്‌ളബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിച്ച സമിതി ശിപാര്‍ശ ചെയ്‌തു- മന്ത്രി കെ. ബാബു
എങ്കില്‍ ഒരു ഓള്‍-ഇന്‍ഡ്യാ പെര്‍മിറ്റ്‌ തന്നെ വേണം...
Thursday, August 11, 2011 | 04:40:05 PM
മന്ത്രിയെന്ന നിലയില്‍ എന്നെ എതിര്‍ത്തിരുന്ന ഒരു ചാനല്‍ പില്‍ക്കാലത്തു നടത്തിയ സര്‍വേയില്‍ കാര്യക്ഷമതയ്‌ക്ക് എറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയത്‌ എനിക്കാണ്‌-പി.കെ. ശ്രീമതി
പിറകില്‍ നിന്നും..
Thursday, August 11, 2011 | 04:21:16 PM
എനിക്ക്‌ മനസ്‌ തുറന്നു സംസാരിക്കാനും പ്രണയിക്കാനുമാണ്‌ ഭാര്യയെ വേണ്ടത്‌. അല്ലാതെ വീട്ടുജോലിക്കല്ല- ശ്രീവല്‍സന്‍മേനോന്‍
ഈ പറഞ്ഞതിനെല്ലാം വേറെ ആളെ നോക്കേണ്ടിവരും.......
Tuesday, August 09, 2011 | 04:01:25 PM
വി.എസ്‌ അച്യുതാനന്ദന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പാമോലിന്‍ കേസ്‌ അവസാനിക്കില്ല, ഉപദ്രവങ്ങള്‍ തുടരും- ടി.എച്ച്‌. മുസ്‌തഫ
പൂജപ്പുരയിലേക്ക്‌ താമസം മാറ്റേണ്ടിവരുമോ?
Tuesday, August 09, 2011 | 03:15:24 PM
ഒരു വകുപ്പ്‌ ഒഴിഞ്ഞുകൊണ്ടുള്ള ചെപ്പടിവിദ്യയിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഉമ്മന്‍ ചാണ്ടി രാജിക്ക്‌ തയാറാകുകയാണ്‌ വേണ്ടത്‌- പിണറായി വിജയന്‍
ഓരോന്നിനും അതിന്റേതായ സമയമുണ്ട്‌ വിജയാ..
Tuesday, August 09, 2011 | 03:03:20 PM
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെകുത്താന്‍ വേദമോതുന്നതു പോലെയാണ്‌- എം.എം. ഹസന്‍
അതും പോത്തുകളുടെ ചെവിയില്‍..നോ രക്ഷ.
Tuesday, August 09, 2011 | 02:34:28 PM
വിജിലന്‍സ്‌ വകുപ്പിന്റെ അധികച്ചുമതല ലഭിച്ച സാഹചര്യത്തില്‍ പുതിയ ഉത്തരവാദിത്വം ഭരണഘടനാപരമായും സത്യസന്ധമായും നിറവേറ്റും- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
മോനേ, മനസ്സില്‍ മറ്റൊരു ലഡുപൊട്ടി..