Wednesday, September 07, 2011 | 03:19:27 PM
സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചാലേ ജനം സിനിമ കാണുകയുള്ളുവെന്നത്‌ തെറ്റിദ്ധാരണ മാത്രമാണെന്ന്‌ വ്യക്തമായി. അതിന്‌ പ്രത്യക്ഷമായ തെളിവുകളാണ്‌ സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, ചാപ്പാ കുരിശ്‌, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയം- വിനീത്‌കുമാര്‍
പത്താഴത്തില്‍ നെല്ലുണ്ടെങ്കില്‍ എലി വയനാട്ടില്‍നിന്നും വരും..
Monday, September 05, 2011 | 02:12:01 PM
പരിക്കേല്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം വര്‍ധിച്ചത്‌ യുവതാരങ്ങള്‍ക്കു സഹായകമാണ്‌- എം.എസ്‌. ധോണി
ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിന്‌ വളമാകൂ...
Monday, September 05, 2011 | 02:05:21 PM
എഴുത്തില്‍ കഥാപാത്രങ്ങളായി വരുന്നതു പലപ്പോഴും യുവാക്കളല്ല, അതിനാലാണ്‌ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കേണ്ടിവരുന്നത്‌-ബ്ലെസി
യുവാക്കള്‍ക്കും ഇവിടെ ജീവിക്കേണ്ടേ?
Monday, September 05, 2011 | 12:36:07 PM
ജഗതി ചേട്ടനെപ്പോലൊരാള്‍ ഇത്രയും പരസ്യമായി ഒരാളെ തേജോവധം ചെയ്യാന്‍ പാടില്ലായിരുന്നു. രഞ്‌ജിനിയെപ്പോലെ ഇന്നലെ വന്ന ഒരു കുട്ടിയ വിമര്‍ശിച്ചതുകൊണ്ട്‌ ജഗതിച്ചേട്ടനെ ബഹുമാനിച്ചിരുന്നവരുടെ മുന്നില്‍ അദ്ദേഹം അപഹാസ്യനാകുകയാണ്‌ ചെയ്‌തത്‌- ശരത്‌
എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ....
Friday, September 02, 2011 | 02:46:44 PM
ഡേര്‍ട്ടി പിക്‌ചറിനേക്കാള്‍ ആസ്വദിച്ചു ചെയ്‌ത ഒരു സിനിമ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചിത്രത്തിലെ ബോള്‍ഡ്‌ സീനുകള്‍ ചെയ്യാന്‍ എനിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഞാന്‍ സുരക്ഷിത കരങ്ങളിലാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു- വിദ്യാബാലന്‍
നിന്‍െറ വിശ്വാസം നിന്നെ മാത്രം രക്ഷിക്കട്ടെ...
Wednesday, August 31, 2011 | 04:26:29 PM
മീന്‍കറികൂട്ടി ചോറ്‌ ഉരുട്ടി ഉണ്ണുന്നതുമുതല്‍ ഡബ്ബിങ്ങില്‍വരെ അനുപംഖേര്‍ തനി മലയാളി മേനോനായി മാറിയത്‌ തന്നെ അത്‌ഭുതപ്പെടുത്തി-ബ്ലെസി
ഇതിനെയാണോ `അഭിനയ ജീവിതം'എന്നുപറയുന്നത്‌?
Wednesday, August 31, 2011 | 02:49:08 PM
പലരുടേയും തെറ്റിദ്ധാരണ സിപിഎം എല്ലാ വിദേശ മൂലധനത്തെയും എതിര്‍ക്കുന്നുവെന്നാണ്‌. എന്നാല്‍ ഇത്‌ തെറ്റാണ്‌- തോമസ്‌ ഐസക്ക്‌
ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാവര്‍ക്കുമില്ലേ?
Wednesday, August 31, 2011 | 02:36:53 PM
പോക്കിരിരാജ എന്ന സിനിമയുടെ ലൊക്കേഷനില്‍ തേജാഭായിയുടെ ഫുള്‍ സ്‌ക്രിപ്‌റ്റുമായാണ്‌ സംവിധായകന്‍ ദീപു കരുണാകരന്‍ എത്തിയത്‌. സ്‌ക്രിപ്‌റ്റ്‌ വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ എന്റെ കണ്ണുകള്‍ നിറഞ്ഞു. അത്ര ഗംഭീരമായ കോമഡി രംഗങ്ങളായിരുന്നു തിരക്കഥയില്‍- പൃഥ്വിരാജ്‌
പടം കണ്ടപ്പോള്‍ കരഞ്ഞുപോയി, അത്രയ്‌ക്കും ദയനീയമായിരുന്നു...
Wednesday, August 31, 2011 | 01:21:11 PM
ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ പാര്‍ട്ടിയില്‍ എന്തെങ്കിലും പുകിലുണ്ടാകുമെന്നാണ്‌ കരുതുന്നതെങ്കില്‍ ആ വെള്ളം അങ്ങ്‌ മാറ്റിവെക്കുന്നതാണ്‌ നല്ലത്‌- പിണറായി വിജയന്‍
കുറെയായി ഇതുപോലെ വെള്ളം മാറ്റിവെയ്‌ക്കാന്‍ തുടങ്ങിയിട്ട്‌...
Wednesday, August 31, 2011 | 12:59:43 PM
പി.രാമകൃഷ്‌ണന്റെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. പന്ത്‌ ഇപ്പോള്‍ കെപിസിസി നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്‌- കെ.സുധാകരന്‍
ആരെങ്കിലും സെല്‍ഫ്‌ ഗോളടിക്കുമോ?
Monday, August 29, 2011 | 02:45:19 PM
'മനുഷ്യമൃഗ'ത്തില്‍ വാണിക്കൊരു വേഷം കൊടുക്കാന്‍ പറ്റിയില്ല എന്ന സങ്കടമുണ്ട്. അവള്‍ക്ക് യോജിച്ച കഥാപാത്രങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല- ബാബുരാജ്
നന്നായി...അല്ലെങ്കില്‍ എന്തൊക്കെ കാണേണ്ടിവന്നേനെ?
Friday, August 26, 2011 | 05:22:40 PM
ഒരു രൂപയ്‌ക്ക്‌ അരി നല്‍കുന്ന പദ്ധതി സംബന്ധിച്ച്‌ യാതൊരു ആശയക്കുഴപ്പവുമില്ല- ടി.എം. ജേക്കബ്‌
അരി കിട്ടുമോ....കിട്ടുമായിരിക്കും...ഇനി കിട്ടില്ലേ?
Thursday, August 25, 2011 | 03:47:38 PM
അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെ മുന്‍മന്ത്രി എകെ ബാലന്‍ പൂര്‍ണമായി പിന്തുണച്ചു- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
ചെലവൊന്നുമില്ലല്ലോ എന്നുകരുതി ചുമ്മാ പിന്തുണച്ചതായിരിക്കും...