Tuesday, July 19, 2011 | 05:05:27 PM
കേരളം കടക്കെണിയിലായെന്ന് പറയുന്നത് അബദ്ധമാണ്- തോമസ് ഐസക്
തിരുവനന്തപുരത്തെ നിധി കണ്ടിട്ടായിരിക്കും....
തിരുവനന്തപുരത്തെ നിധി കണ്ടിട്ടായിരിക്കും....
Tuesday, July 19, 2011 | 04:53:33 PM
എക്കാലത്തും മലയാളത്തില്‍ മികച്ച സിനിമകള്‍ വന്നിട്ടുണ്ട്.പിന്നെ നമ്മുടെ ശീലമാണ് പഴയതെല്ലാം നല്ലത് പുതിയതെല്ലാം മോശമെന്ന് പറയുകയെന്നത്- അനൂപ് മേനോന്‍
ഉള്ളകാര്യം ഉള്ളതുപോലെ പറയുന്നതും ഒരു ശീലമാണ്....
ഉള്ളകാര്യം ഉള്ളതുപോലെ പറയുന്നതും ഒരു ശീലമാണ്....
Tuesday, July 19, 2011 | 04:33:18 PM
പോലീസിലെ കൂട്ടസ്ഥലം മാറ്റം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ്- ഉമ്മന്‍ചാണ്ടി
കാര്യക്ഷമത കണ്ടറിയാം.....
കാര്യക്ഷമത കണ്ടറിയാം.....
Tuesday, July 19, 2011 | 03:02:35 PM
ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷനായി ബിജെപി നേതാവിനെ നിയമിച്ചതിനെക്കുറിച്ച് ചോദിക്കേണ്ടത് പ്രണാബ് കുമാര്‍ മുഖര്‍ജിയോടാണ്-കെ.എം. മാണി
കിട്ടാത്ത മുന്തിരി പുളിക്കും......
കിട്ടാത്ത മുന്തിരി പുളിക്കും......
Friday, July 15, 2011 | 03:35:05 PM
ഇത്രയും കാലത്തെ എന്റെ അനുഭവത്തില്‍ എന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്‍ മോഹന്‍ലാലാണ്. അപാരമായ അഭിനയപാടവമാണ് അദ്ദേഹം എന്റെ സിനിമകളിലടക്കം പ്രകടിപ്പിച്ചിട്ടുള്ളത്- സിബി മലയില്‍
ഇനി ഇതൊക്കെ ഓര്‍ത്ത് ശിഷ്‌ടകാലം കഴിച്ചുകൂട്ടാം......
ഇനി ഇതൊക്കെ ഓര്‍ത്ത് ശിഷ്‌ടകാലം കഴിച്ചുകൂട്ടാം......
Friday, July 15, 2011 | 02:46:46 PM
ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ തന്നെ വേണമെന്ന് രഞ്ജിത്ത് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്- തിലകന്‍
ഇത് നേരത്തെയൊന്നും കണ്ടില്ലല്ലോ?
ഇത് നേരത്തെയൊന്നും കണ്ടില്ലല്ലോ?
Friday, July 15, 2011 | 02:17:09 PM
രഞ്ജിയേട്ടന്‍(രഞ്ജിത്)മാതൃഭൂമി അവാര്‍ഡ്‌നൈറ്റില്‍ വെച്ചാണ് അടുത്ത സിനിമയില്‍ നീയാണ് ഹീറോ എന്ന് എന്നോട് പറയുന്നത്. വളരെ സന്തോഷം എന്ന് മറുപടിയും നല്‍കി--പൃഥ്വിരാജ്
അക്കാര്യത്തില്‍ ഒരു തീരുമാനമായി......
അക്കാര്യത്തില്‍ ഒരു തീരുമാനമായി......
Thursday, July 14, 2011 | 03:19:42 PM
സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് കാലിച്ചാക്കിന്റെ വില പോലുമില്ല- വി.എസ് അച്യുതാനന്ദന്‍
പാവം...കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ........
പാവം...കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ........
Thursday, July 14, 2011 | 03:03:06 PM
പിടലിവേദനമൂലം പാര്‍ട്ടി പുറത്താക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റാണു പി. ശശി- വര്‍ക്കല കഹാര്‍
നല്ല `ചികിത്‌സ'യുടെ കുറവാണ്.......
നല്ല `ചികിത്‌സ'യുടെ കുറവാണ്.......
Thursday, July 14, 2011 | 02:51:54 PM
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിലെ മെസിയെപ്പോലെ എല്ലാ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഗോളടിക്കാന്‍ അവസരം നല്‍കുന്ന മികച്ച ബജറ്റാണു കെ.എം. മാണി അവതരിപ്പിച്ചത്- ഡൊമിനിക് പ്രസന്റേഷന്‍
പക്ഷേ അടിച്ചതുമുഴവന്‍ സെല്‍ഫ് ഗോളാ........
പക്ഷേ അടിച്ചതുമുഴവന്‍ സെല്‍ഫ് ഗോളാ........
Thursday, July 14, 2011 | 02:21:56 PM
സംസ്ഥാനത്തു ഈ വര്‍ഷം പവര്‍ കട്ടോ ലോഡ്‌ഷെഡിംഗോ നടപ്പാക്കേണ്ട സാഹചര്യമില്ല- ആര്യാടന്‍ മുഹമ്മദ്
എന്നിരുന്നാലും സംഭവിക്കാനുള്ളത് സംഭവിക്കും...........
എന്നിരുന്നാലും സംഭവിക്കാനുള്ളത് സംഭവിക്കും...........
Tuesday, July 12, 2011 | 05:02:34 PM
മലയാള സിനിമയ്ക്ക് മുന്‍തൂക്കവും പ്രാധാന്യവും നല്‍കുന്ന ഒരു വ്യത്യസ്ത ചാനലായിരിക്കും വണ്‍ ടി.വി-- ലാല്‍ജോസ്
ഇനി അതിന്റെകൂടി ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ....
ഇനി അതിന്റെകൂടി ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ....
Tuesday, July 12, 2011 | 04:22:06 PM
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ നായികമാരെ തീരുമാനിക്കുന്നത് സംവിധായകരല്ല,നായകനാണ്.എനിക്ക് വന്ന പല അവസരങ്ങളും ഈ നായകന്‍മാര്‍ മാറ്റിക്കളഞ്ഞ അനുഭവമുണ്ട്- മൈഥിലി
അവര്‍ക്കും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കണ്ടേ?
അവര്‍ക്കും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കണ്ടേ?





























